പ്രതീകാത്മക ചിത്രം | Photo: Arun SANKAR | AFP
ചെന്നൈ: കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മെയ് 10 മുതല്‍ രണ്ടാഴ്ചത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം പച്ചക്കറി, പലചരക്ക്, മത്സ്യ- മാംസ കടകള്‍ക്ക് 12 മണി വരെ പ്രവര്‍ത്തിക്കാം. മറ്റ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.
സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ സമയത്ത്, അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. പെട്രോള്‍, ഡീസല്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്‍പ്പന ശാലകള്‍ 14 ദിവസത്തേക്ക് അടച്ചിടും. പാഴ്സല്‍ സേവനങ്ങള്‍ക്കായി മാത്രം റെസ്റ്റോറന്റുകള്‍ തുറക്കാന്‍ അനുവദിക്കും
അവശ്യ സര്‍വീസില്‍പ്പെടാത്ത എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പ്രവര്‍ത്തനം നിര്‍ത്തും. എന്നാല്‍ സെക്രട്ടേറിയറ്റ്, ആരോഗ്യം, റവന്യൂ, ദുരന്തനിവാരണം, പോലീസ്, അഗ്‌നിരക്ഷാസേന, ജയില്‍, പ്രാദേശിക ഭരണം, വൈദ്യുതി, പിഡബ്ല്യുഡി, സാമൂഹ്യക്ഷേമം, വനം വകുപ്പുകള്‍ പ്രവര്‍ത്തിക്കും.
സിനിമാശാലകള്‍, മള്‍ട്ടിപ്ലക്സുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, വിനോദ ക്ലബ്ബുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, മീറ്റിംഗ് ഹാളുകള്‍ തുടങ്ങിയവയ്ക്ക് എര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും.
തമിഴ്‌നാട്ടില്‍ ഇന്നലെ 26,465 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,23,965 ആയി ഉയര്‍ന്നു. 197 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞദിവസം മരിച്ചത്. ആകെ മരണസംഖ്യ 15,171 ആണ്. സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,35,355 ആയി ഉയര്‍ന്നു. ഇതില്‍ 3000-ത്തോളം പേര്‍ 12 വയസ്സിന് താഴെയുള്ള കുട്ടികളാണെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Tamil Nadu announces 14-day complete lockdown from May 10 till 24
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..