ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആക്രമിക്കപ്പെടുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്. ചൈന-പാകിസ്താന്‍-താലിബാന്‍ കൂട്ടുകെട്ട് ഇതിന് നേതൃത്വം നല്‍കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. 

 ഒരു വര്‍ഷത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ സുരക്ഷിത താവളമാക്കിക്കൊണ്ട് താലിബാനും പാകിസ്താനും ചൈനയും ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കും. സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. 

അഫ്ഗാനിസ്ഥാനില്‍ താലിബാന് പിന്തുണ നല്‍കുന്നത് ചൈനയും പാകിസ്താനുമടക്കമുള്ള രാജ്യങ്ങളാണെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. 

അഫ്ഗാനിസ്ഥാന്‍ വീണ്ടെടുക്കാനായി സൈനിക നീക്കം നടത്തുന്നതിന് എല്ലാ താലിബാന്‍ വിരുദ്ധ ശക്തികള്‍ക്കും ഇന്ത്യ വാതില്‍ തുറക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ഞായറാഴ്ച പറഞ്ഞിരുന്നു. 

Content Highlights: Taliban, Pakistan, China will attack India in a year: Subramanian Swamy