-
ന്യൂഡൽഹി: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ ജനം ജാഗരൂകരായി ജീവിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊതുകു പരത്തുന്ന രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും കാലമായതിനാല്‍ എല്ലാവരും കൃത്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"പകര്‍ച്ചവ്യാധികളുടെയും, കൊതുകുകളും മറ്റ് പ്രാണികളും പരത്തുന്ന രോഗങ്ങളുടെയും കാലമാണിത്. എല്ലാവരും കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്, രോഗബാധിതരായവര്‍ക്ക് ശ്രദ്ധ നല്‍കും. എല്ലാവരും സുരക്ഷിതരായും സന്തോഷത്തോടെയും ഇരിക്കുക." പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
content highlights: Take right precautions in season of tropical diseases says PM Modi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..