'മകളെ നന്നായി നോക്കണം'; ഹെലികോപ്റ്റര്‍ അഗ്നിക്കിരയാകുംമുമ്പ് വിളിച്ചപ്പോള്‍ പൈലറ്റ് ഭാര്യയോട് പറഞ്ഞു


ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.45 ഓടെ ഗരുഡ്ചാട്ടിയിലെ ദേവ് ദർശനി എന്ന സ്ഥലത്തുവെച്ചാണ് ഹെലികോപ്റ്റർ തകർന്ന് കത്തിയമർന്നതെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥൻ നന്ദൻ സിങ് പറഞ്ഞു.

Photo: ANI

കേദാര്‍നാഥ് (ഉത്തരാഖണ്ഡ്): "മോളെ നന്നായി നോക്കണം, അവൾക്ക് സുഖമില്ല" കേദാർനാഥിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പൈലറ്റ് അനിൽ സിങ് അവസാനമായി ഭാര്യയോട് പറഞ്ഞത് ഇതായിരുന്നു. ഹെലികോപ്റ്റർ അപകടത്തിൽ പെടുന്നതിന് തലേദിവസമാണ് അദ്ദേഹം ഭാര്യയുമായി സംസാരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

"തിങ്കളാഴ്ചയായിരുന്നു അദ്ദേഹം എന്നെ അവസാനമായി വിളിച്ചത്. മകൾ സുഖമില്ലാതെ കിടക്കുകയായിരുന്നു. മകളെ നന്നായി നോക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു", അനിൽ സിങ്ങിന്റെ ഭാര്യ അനന്ദിത പറഞ്ഞു.



ഉത്തരാഖണ്ഡിലെ കേദാര്‍നാഥിനടുത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് അനിൽ സിങും നാല് തീർഥാടകരും ഉൾപ്പെടെ ആറുപേരാണ് മരിച്ചത്. ആര്യൻ ഏവിയേഷന്റെ ബെൽ 407 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റിന് കാഴ്ച വ്യക്തമാകാത്തതാണ് അപകടകാരണമെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.45 ഓടെ ഗരുഡ്ചാട്ടിയിലെ ദേവ് ദർശനി എന്ന സ്ഥലത്തുവെച്ചാണ് ഹെലികോപ്റ്റർ തകർന്ന് കത്തിയമർന്നതെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥൻ നന്ദൻ സിങ് പറഞ്ഞു. മൃതദേഹങ്ങൾ കേദാർനാഥ് ഹെലിപാഡിലെത്തിച്ചു. മരിച്ചവരിൽ മൂന്നുപേർ ഗുജറാത്ത് സ്വദേശികളാണ്. ബാക്കിയുള്ളവർ തമിഴ്നാട്, മഹാരാഷ്ട്ര സ്വദേശികളും.

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ അപകടത്തിൽ അനുശോചിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധമി ഉത്തരവിട്ടു. 2019 ഓഗസ്റ്റിലും ഇവിടെ സ്വകാര്യ ഹെലികോപ്റ്റർ തകർന്ന് മൂന്നുപേർ മരിച്ചിരുന്നു.

Content Highlights: 'Take Care Of Daughter'- Pilot To Wife Day Before Kedarnath Chopper Crash

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented