കേന്ദ്രമന്ത്രിക്കെതിരേ നടപടി വേണം, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: പ്രധാനമന്ത്രിയോട് വരുണ്‍ഗാന്ധി


പ്രധാനമന്ത്രി മോദി, വരുൺ ഗാന്ധി |ഫോട്ടോ: PTI

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നെങ്കില്‍ നിരപരാധികളായ നിരവധി കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. കര്‍ഷക സമരത്തിനിടെ ജീവന്‍ ത്യജിക്കപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും വരുണ്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

പ്രതിഷേധക്കാര്‍ക്കെതിരേ രാഷ്ട്രീയപ്രേരിതമായി എടുത്ത കേസുകള്‍ പിന്‍വലിക്കുക. ലഖിംപുര്‍ സംഭവത്തില്‍ കുറ്റാരോപിതനായ കേന്ദ്രമന്ത്രിക്കെതിരെ നടപടി എടുക്കുക. മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും വരുണ്‍ ഗാന്ധി കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശകനാണ് പിലിഭിത്ത് എംപിയായ വരുണ്‍.

ലഖിംപുരില്‍ ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് വരുണ്‍ ആവശ്യപ്പെട്ടിരിക്കുന്ന എന്നതാണ് ശ്രദ്ധേയം. ലംഖിപുര്‍ സംഭവത്തില്‍ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു.

'ലഖിംപുരിലെ ഹൃദയഭേദകമായ സംഭവം നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. ഈ സംഭവവുമായി ബന്ധമുള്ള കേന്ദ്രമന്ത്രിക്കെതിരേ ഉചിതമായ നടപടിയെടുക്കണമെന്നും നീതിയുക്തമായ അന്വേഷണം നടക്കണമെന്നുമുള്ളത് എന്റെ അഭ്യര്‍ഥനയാണ്' വരുണ്‍ കത്തില്‍ പറഞ്ഞു.

ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ നമ്മുടെ അഞ്ച് കര്‍ഷക സഹോദരങ്ങളെ വാഹനങ്ങള്‍ ഇടിപ്പിച്ച് ചതച്ച് കൊന്നു. പല മുതിര്‍ന്ന നേതാക്കളും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഹൃദയവിശാലതയ്ക്ക് നന്ദി പറയുന്നുവെന്ന് അറിയിച്ചുകൊണ്ടാണ് വരുണ്‍ ഗാന്ധിയുടെ കത്ത് ആരംഭിക്കുന്നത്. 'ഈ പോരാട്ടത്തില്‍ 700 കര്‍ഷക സഹോദരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അങ്ങേയറ്റം പ്രയാസകരവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ അവര്‍ സമാധാനപരമായി പ്രതിഷേധിച്ചു. ഈ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കില്‍ ഈ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ഷകരുടെ നിര്യാണത്തില്‍ അനുശോചിക്കണം. അവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം' വരുണ്‍ പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented