ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയൊഴിഞ്ഞതിന്റെ പിന്നാലെ താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു.  ബുധനാഴ്ചയാണ് താജ്മഹല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട് മാസത്തെ അടച്ചിടലിന് ശേഷമാണ് താജ്മഹല്‍ വീണ്ടും തുറന്നത്. 

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് താജ്മഹലില്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ദിവസേന രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് താജ് മഹല്‍  സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. 

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് താജ്മഹല്‍ ആദ്യം അടച്ചിടുന്നത്. കോവിഡ് കുറഞ്ഞതോടെ സെപ്റ്റംബറില്‍ തുറന്നെങ്കിലും രണ്ടാം തരംഗത്തിന് പിന്നാലെ ഏപ്രിലില്‍ വീണ്ടും അടച്ചിടുകയായിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സന്ദര്‍ശകരുടെ എണ്ണം ദിവസം 650 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

Content Highlight: Taj Mahal reopens today after 2 months