സഭയുടെ ഭൂമി ഇടപാട്; തുടർനടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു


ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ് 

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതല്‍ 39 വരെയുള്ള ഖണ്ണികകൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ബത്തേരി രൂപതയുടെ ആവശ്യം.

Photo: Mathrubhumi

ന്യൂഡൽഹി: സിറോ മലബാർ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിലെ തുടർനടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈക്കോടതി വിധിക്കെതിരായ വിവിധ ഹർജികൾ സെപ്റ്റംബർ എട്ടിന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.

പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്നും ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണെമെന്നും സിറോ മലങ്കര സഭയുടെ ബത്തേരി രൂപതയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സി.യു. സിംഗ്‌ ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ പരിഗണനയിൽ അപ്പീൽ ഇരിക്കുമ്പോഴും ഹൈക്കോടതിയിൽ വിധി പ്രസ്താവിച്ച ജഡ്ജി തുടർനടപടികൾ സ്വീകരിക്കുന്നുവെന്നാണ് ബത്തേരി രൂപതയുടെ ആരോപണം. കര്‍ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതല്‍ 39 വരെയുള്ള ഖണ്ഡികകൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ബത്തേരി രൂപതയുടെ ആവശ്യം.

എന്നാൽ ബത്തേരി രൂപത നൽകിയ അപേക്ഷയിൽ ഹൈക്കോടതിയിലെ ജഡ്ജിയുടെ നടപടികൾക്കെതിരെ പരാമർശങ്ങൾ ഉണ്ടെന്നും അതിനാൽ നോട്ടീസ് പോലും അയക്കരുതെന്ന് കേസിലെ പരാതിക്കാരനായ ജോഷി വർഗീസിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും, അഭിഭാഷകൻ പി.എസ്. സുധീറും വാദിച്ചു. ഇതേത്തുടർന്ന് ഹർജികൾ അടുത്ത തവണ പരിഗണിക്കുമ്പോൾ സ്റ്റേ ആവശ്യം സംബന്ധിച്ച് വാദം കേൾക്കാമെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വിശദമായ വാദം കേൾക്കേണ്ട കേസ് ആയതിനാൽ ആണ് ഹർജികൾ സെപ്റ്റംബർ എട്ടിലേക്ക് മാറ്റുന്നത് എന്നും കോടതി അറിയിച്ചു. ബത്തേരി രൂപതയ്ക്ക് വേണ്ടി അഭിഭാഷകൻ റോമി ചാക്കോയും ഹാജരായി. കേസിൽ കക്ഷി ചേരാൻ വേണ്ടി അപേക്ഷ നൽകിയ ഷൈൻ വർഗീസിന് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരിയും, അഭിഭാഷകൻ രാകേന്ദ് ബസന്തും, സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും ഹാജരായിരുന്നു.

Content Highlights: Syro-Malabar Church land deal case - supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented