Photo : Twitter / @bstvlive
ലഖ്‌നൗ: പ്രണയത്തിന് ഭാഷയോ ദേശമോ തടസ്സമല്ലെന്ന് ഒരുതവണകൂടി ഉറപ്പിക്കുകയാണ് സ്വീഡന്‍ സ്വദേശിനി ക്രിസ്റ്റെന്‍ ലൈബര്‍ട്ടും ഉത്തര്‍പ്രദേശുകാരനായ പവന്‍ കുമാറും. ഫേയ്സ്ബുക്കിലൂടെ തുടക്കമിട്ട ഇരുവരുടേയും പ്രണയം പത്ത് വര്‍ഷത്തോളം നീണ്ടു. ഒടുവില്‍ വെള്ളിയാഴ്ച ഇവര്‍ ഇന്ത്യയില്‍ വെച്ച് വിവാഹിതരായി. പവന്‍ കുമാറിനെ സ്വന്തമാക്കാന്‍ ക്രിസ്റ്റെന്‍ സ്വീഡനില്‍ നിന്ന് പറന്നെത്തുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ എറ്റായില്‍ പ്രാദേശികസ്‌കൂളില്‍ സംഘടിപ്പിച്ച വിവാഹച്ചടങ്ങില്‍ ഹിന്ദു മതാചാരപ്രകാരം ക്രിസ്റ്റെന്‍ പവന്‍ കുമാറിനെ വിവാഹംകഴിച്ചു. ഇന്ത്യന്‍ വിവാഹവസ്ത്രം ധരിച്ചാണ് പവന്‍കുമാറിന് ക്രിസ്റ്റെന്‍ വരണമാല്യം ചാര്‍ത്തിയത്. ബിടെക് ബിരുദധാരിയായ പവന്‍ കുമാര്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചുവരികയാണ്.
2012-ലാണ് ക്രിസ്‌റ്റെന്‍ ഫേയ്സ്ബുക്കിലൂടെ പവന്‍ കുമാറുമായി പരിചയത്തിലാകുന്നത്. പിന്നീട് ഫോണ്‍കോളിലൂടെയും വീഡിയോകോളിലൂടെ പ്രണയം തീവ്രമായി. കഴിഞ്ഞകൊല്ലം ക്രിസ്റ്റെന്‍ ആഗ്ര സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഇരുവരും നേരിട്ടുകണ്ടു. ഇരുവരുടേയും വീട്ടുകാര്‍ സമ്മതം മൂളിയതോടെ വിഹാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മക്കളുടെ സന്തോഷമാണ് തങ്ങള്‍ക്ക് വലുതെന്നാണ് പവന്‍ കുമാറിന്റെ അച്ഛന്‍ ഗീതം സിങ്ങിന്റെ പ്രതികരണം.
Content Highlights: Swedish Woman, Flies To India, To Marry Facebook Friend,Uttar Pradesh, Etah
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..