പുതുച്ചേരി: രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരെല്ലാം ശുചീകരണ സന്ദേശമായി ചൂലുമായി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി സ്വീകരിച്ചിരുക്കുന്നത് വ്യത്യസ്തമായ രീതിയാണ്. 

വൃത്തിഹീനമായ അഴുക്കുചാലില്‍ മണ്‍വെട്ടിയുമായി ഇറങ്ങി ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ ഇതിനോടകം രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പൊതുജന പങ്കാളിത്തം കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ ആരംഭിച്ച 'സ്വഛതാ ഹി സേവ'യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രി ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. 

Content highlights: Swachhta Message, Puducherry CM Narayansamy Gets Down in a Drain Armed With Spade