സുവേന്ദു അധികാരി | Photo: ANI
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്താത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. സംസ്ഥാനത്ത് 170 സീറ്റുകള്‍ വരെ അനാസായം നേടുമെന്ന ചില നേതാക്കളുടെ അമിതമായ ആത്മവിശ്വാസമാണ് തോല്‍വിക്ക് പ്രധാന കാരണമെന്നാണ് അധികാരി പറഞ്ഞു. പാര്‍ട്ടി യോഗത്തിലാണ് തോല്‍വിയുടെ കാരണം അദ്ദേഹം തുറന്നുപറഞ്ഞത്.
തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞതോടെ പല നേതാക്കളും വിജയം ഉറപ്പിച്ചു. പിന്നീട് താഴേതട്ടിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏകോപനമുണ്ടായില്ല. ഇതാണ് പരാജയത്തിന് പ്രധാനമായും കാരണമായതെന്നും സുവേന്ദു അധികാരി പറഞ്ഞു. ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ സര്‍വസന്നാഹങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടും ദയനീയ പ്രകടനമാണ് ബംഗാളില്‍ ബിജെപിക്ക് കാഴ്ചവെക്കാനായത്.
മോദിയും അമിത് ഷായും നേരിട്ട് രംഗത്തിറങ്ങിയിട്ടും തൃണമൂല്‍ തരംഗം തടയാനായില്ല. അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ച സംസ്ഥാനത്ത് ഒരു നല്ല മത്സരം നടത്താന്‍ പോലും ബി.ജെ.പിക്ക് കഴിയാതിരുന്നതും കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ മറന്നാണ് സുവേന്ദു അധികാരി തോല്‍വിയില്‍ ന്യായീകരണം കണ്ടെത്തുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുണാല്‍ ഘോഷ് പറഞ്ഞു. ബി.ജെ.പിക്ക് ബംഗാള്‍ ജനതയുടെ മനസ്സ് അറിയില്ലെന്നും തൃണമൂലിന് അത് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Suvendhu Adhikari Explains why BJP lost Bengal polls
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..