ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ വാഹനാപകടം; ഒമ്പത് മരണം


അപകടത്തിൽ തകർന്ന സ്‌കോർപിയോ | Photo:ANI

ആഗ്ര:ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ സ്‌കോര്‍പിയോ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ആഗ്രയിലെ എത്മാദ്പുര്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ 5.15നായിരുന്നു അപകടം. സ്‌കോര്‍പിയോ ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. മീഡിയന്‍ മറികടന്ന് എതിര്‍വശത്തേക്കുളള വാഹനങ്ങളുടെ വരിയില്‍ കയറിയ സ്‌കോര്‍പിയോ ആഗ്രയില്‍ നിന്ന് വരിയായിരുന്ന ഒരു കണ്ടെയ്‌നര്‍ ട്രക്കില്‍ ചെന്നിടിക്കുകയായിരുന്നു.

അപകടം ഒഴിവാക്കാന്‍ ട്രക്ക് ഡ്രൈവര്‍ ശ്രമിച്ചെങ്കിലും വാഹനം അതിവേഗത്തില്‍ സഞ്ചരിച്ചിരുന്നതിനാല്‍ സാധിച്ചില്ല. 12 പേരാണ് സ്‌കോര്‍പിയോയില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തില്‍ കാർ പൂര്‍ണമായും തകര്‍ന്നു. 12പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ജാര്‍ഖണ്ഡ് രജിസ്‌ട്രേഷനിലുളള വണ്ടിയാണ് അപകടത്തില്‍ പെട്ടതെന്ന് ആഗ്ര എസ്എസ്പി ബബ്ലു കുമാര്‍ പറഞ്ഞു.

Content Highlights: SUV collides with truck 9 killed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented