മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തെ തുടര്‍ന്ന് തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. തനിക്കെതിരെയുളള ആക്രമണങ്ങള്‍ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചലച്ചിത്രമേഖലയിലുളളവരുമായി വ്യക്തിപരമായ ബന്ധമുളളത് ഒരു അപരാധമല്ലെന്നും മറാത്തിയില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആദിത്യ താക്കറെ പറഞ്ഞു.
' ഇത് ഒരു വൃത്തികെട്ട രാഷ്ട്രീയമാണ്, പക്ഷേ ഞാന്‍ ശാന്തത പാലിക്കുന്നു. കോവിഡിനെതിരായ യുദ്ധത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ചില ആളുകള്‍ക്ക് ഞങ്ങള്‍ക്ക് ചില വിജയങ്ങള്‍ നേടാനായത് അംഗീകരിക്കാന്‍ കഴിയുന്നില്ല, അതുകൊണ്ട് സുശാന്ത് സിങ് രാജ്പുതിന്റെ കേസ് അവര്‍ രാഷ്ട്രീയവത്കരിക്കുകയാണ്.' ആദിത്യ താക്കറെ പറയുന്നു.
Content Highlights:Sushant singh Rajput's death: There is a dirty politics, personal attacks made on me says Aditya Thackeray