Sushant Singh Rajput Photo : PTI
മുംബൈ: നടന് സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ സുശാന്തിന്റെ പാചകക്കാരന് ദീപേഷ് സാവന്തിനെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തു. ദീപേഷ് സാവന്തിന്റെ മൊഴി നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയുടെ സഹോദരന് ഷോവിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ലഹരിവസ്തുക്കള്‍ കൈമാറ്റം ചെയ്തതിനും വില്‍പ്പന നടത്തിയതിനുമായിരുന്നു അറസ്റ്റ്.
റിയയുടെ നിര്‍ദ്ദേശപ്രകാരം സാമുവല്‍ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ഷൗവിക്കിന്റെ നിര്‍ദേശപ്രകാരം താന്‍ ലഹരി മരുന്ന് സംഘടിപ്പിച്ച് നല്‍കിയതായി സാമുവലും സമ്മതിച്ചു. സെപ്തംബര്‍ 9 വരെ ഇരുവരേയും കസ്റ്റഡിയില്‍ വെക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.
Content Highlights: Sushant Singh Rajput's Cook Dipesh Sawant Arrested In Drugs Probe
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..