ന്യൂഡല്‍ഹി: രാജ്യസഭയിലെ നോമിനേറ്റഡ് എം.പിയായി നടന് സുരേഷ്ഗോപി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയുടെ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മുന്‍പാകെയാണ് അദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷിലാണ് സുരേഷ് ഗോപി സത്യവാചകം ചൊല്ലിയത്.
സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനായി ഭാര്യ രാധികയും മക്കളും രാജ്യസഭയുടെ സന്ദര്ശകഗാലറിയിലെത്തിയിരുന്നു. നേരത്തെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പായി പ്രധാനമന്ത്രിയെ കണ്ട് അനുഗ്രഹം തേടിയ സുരേഷ് ഗോപി, ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ മോദിയെ ക്ഷണിച്ചു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..