നരേന്ദ്ര മോദി, സ്വർണശില്പം | Photo:Twitter@narendramodi
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിൽ 156 സീറ്റുകളുമായി ബി.ജെ.പി.ക്ക് ചരിത്രവിജയം സമ്മാനിച്ചത് ആഘോഷിക്കാനായി 156 ഗ്രാം സ്വർണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അർധകായശില്പം നിർമിച്ചു. സൂറത്തിലെ ആഭരണനിർമാണസ്ഥാപനമായ രാധികാ ചെയിൻസിന്റെ ഉടമ ബസന്ത് ബോറയാണ് സ്വന്തം ഫാക്ടറിയിൽ ഇത് തയ്യാറാക്കിയത്.
20 തൊഴിലാളികൾ മൂന്നുമാസം പണിയെടുത്താണ് സ്വർണശില്പം തീർത്തത്. 18 കാരറ്റ് സ്വർണമാണ് ഉപയോഗിച്ചത്. 11 ലക്ഷം രൂപയോളം ചെലവായി. ഡിസംബറിൽ പണികഴിഞ്ഞിരുന്നെങ്കിലും തൂക്കം കൂടുതലായിരുന്നു.
തിരഞ്ഞെടുപ്പുഫലം വന്നതോടെ സീറ്റിന്റെ എണ്ണത്തിന് ആനുപാതികമാക്കാൻ തൂക്കംകുറച്ചു. മോദിശില്പത്തിന് വൻപ്രചാരമായതോടെ വിലചോദിച്ചും വാങ്ങാൻ താത്പര്യംപ്രകടിപ്പിച്ചും ആളുകളെത്തുന്നുണ്ട്. എന്നാൽ, മോദിയോടുള്ള ആരാധനകാരണമാണ് ശില്പമുണ്ടാക്കിയതെന്നും തത്കാലം വിൽക്കാൻ ഉദ്ദേശ്യമില്ലെന്നും ബോറ പറഞ്ഞു.
Content Highlights: surat based jeweller carves a gold bust of narendra modi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..