പെരിയ ഇരട്ടക്കൊലപാതക കേസ് : സി ബി ഐ യുടെ നിലപാട് സുപ്രീംകോടതി തേടി


ബി ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

ഇരട്ട കൊലപാതക കേസ് സി.ബി.ഐ അന്വേഷണം ആവശ്യമായ തരത്തിലുള്ള അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ല എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുന്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് കോടതിയില്‍ വ്യക്തമാക്കി.

സുപ്രീം കോടതി | ഫൊട്ടോ : റോയിട്ടേഴ്സ്

തിരുവനന്തപുരം: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സംബന്ധിച്ച് സി.ബി.ഐ യുടെ നിലപാട് സുപ്രീംകോടതി തേടി. സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടില്ല എന്ന് സുപ്രീ കോടതി വാക്കാല്‍ നിരീക്ഷിച്ചു. അന്വേഷണം സി.ബി.ഐ യ്ക്ക് കൈമാറിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനും സുപ്രീം കോടതി വിസ്സമ്മതിച്ചു.

ഇരട്ട കൊലപാതക കേസ് സി.ബി.ഐ അന്വേഷണം ആവശ്യമായ തരത്തിലുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുന്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് കോടതിയില്‍ വ്യക്തമാക്കി. അന്വേഷണം ക്രൈം ബ്രാഞ്ച് പൂര്‍ത്തിയാക്കിയതാണ്. ആ റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിട്ടില്ല. അന്വേഷണ സംഘത്തെ കുറിച്ച് ആര്‍ക്കും പരാതി ഇല്ലായിരുന്നു. അന്വേഷണത്തില്‍ പോരായ്മയുണ്ടെങ്കില്‍ തുടര്‍ അന്വേഷണം നിര്‍ദേശിക്കേണ്ടത് വിചാരണ കോടതിയാണെന്നും മനീന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി.

കേസിലെ ചില സാക്ഷികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് മാത്രമാണ് പരാതിയെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങും സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശും അഭിഭാഷകന്‍ ജിഷ്ണു വും വാദിച്ചു. അതെ സമയം കൃപേഷിന്റെയും ശരത്ത്‌ലാലിന്റെയും മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും അഭിഭാഷകന്‍ രമേശ് ബാബുവും കേസിന്റെ അന്വേഷണം പതിനൊന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സി ബി ഐ ഏറ്റെടുത്തതായി കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ആണ് സി.ബി.ഐ യുടെ നിലപാട് കോടതി ആരാഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി കേസിലെ എതിര്കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

സി ബി ഐ നിലപാട് നിർണായമാകും

പെരിയ ഇരട്ട കൊലപാതക കേസിൽ സി ബി ഐ സുപ്രീം കോടതിയിൽ അറിയിക്കുന്ന നിലപാട് നിർണായകം ആകും. കേസുകളുടെ ബാഹുല്യം സി ബി ഐ യ്ക്ക് ഉണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ഇന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ തന്നെ അപൂർവങ്ങളിൽ അപൂർവ്വം അല്ലാത്ത ഇത്തരം കേസ്സുകൾ സി ബി ഐ അന്വേഷിക്കേണ്ടത് ഇല്ല എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ പതിനൊന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ സി ബി ഐ കേസിന്റെ അന്വേഷണം ഏറ്റെടുത്തു എന്ന് കൃപേഷിന്റേയും, ശരത്ത് ലാലിന്റെയും മാതാപിതാക്കൾ കോടതിയെ അറിയിച്ചു.

സി ബി ഐ അന്വേഷണം ആരംഭിച്ചു എങ്കിൽ തങ്ങൾ ഇടപെടില്ല എന്ന് ജസ്റ്റിസ് മാരായ എൽ നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതോടെ പെരിയ കേസിൽ സി ബി ഐ സുപ്രീ കോടതിയിൽ അറിയിക്കാൻ പോകുന്ന നിലപാട് നിർണ്ണായകം ആകും.

content highlights: Supremecourt on Periya Twin murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022

Most Commented