'പിണറായിയുടെ സത്യപ്രതിജ്ഞയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം'; ഹർജി ലിസ്റ്റ് ചെയ്ത് സുപ്രീം കോടതി


ബി.ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ലിസ്റ്റ് ചെയ്തു. വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാന്‍ 2021-ല്‍ നല്‍കിയ ഹര്‍ജിയാണ് തിങ്കളാഴ്ച്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കെട്ടിക്കിടക്കുന്ന കേസുകള്‍ ലിസ്റ്റ് ചെയ്യാനുള്ള ചീഫ് ജസ്റ്റിസ് യു.യു.ലളിതിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി ലിസ്റ്റ് ചെയ്തത്.

2021 മെയ് 20-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഈ ചടങ്ങില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്നാരോപിച്ച് 2021 മെയ് 18-നാണ് കെ.എം. ഷാജഹാന്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കേന്ദ്ര സര്‍ക്കാരും സംസ്ഥാന ചീഫ് സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായിരുന്നു ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍.

ഹര്‍ജി തൊട്ടടുത്ത ദിവസം തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജഹാന്റെ അഭിഭാഷക സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് ചീഫ് ജസ്റ്റിസിനോട് തൊട്ടടുത്ത ദിവസം ആവശ്യം ഉന്നയിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസും അനുകൂല നിലപാട് എടുത്തില്ല. പിന്നീട് ഈ ഹര്‍ജിയില്‍ താത്പര്യവും കാണിച്ചില്ല. ഇതേത്തുടര്‍ന്ന് കെട്ടിക്കിടക്കുന്ന അനേകായിരം ഹര്‍ജികള്‍ക്കൊപ്പം ആരും കൈവെക്കാത്ത ഹര്‍ജിയായി സുപ്രീംകോടതിയുടെ ഏതോ മുറിയില്‍ സ്വസ്ഥം കിടക്കുക ആയിരുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി യു.യു.ലളിത് ചുമതലയേറ്ററിന് പിന്നാലെയാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ കെട്ടിക്കിടന്ന കേസുകള്‍ ലിസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. ഹര്‍ജിയിലെ ആവശ്യം അപ്രസക്തമായതിനാല്‍ ഹര്‍ജിയുമായി തുടരാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി ഷാജഹാന്റെ അഭിഭാഷക കത്ത് നല്‍കിയതായി സുപ്രീംകോടതി വൃത്തങ്ങള്‍ അറിയിച്ചു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച്ച പരിഗണിക്കുക.

Content Highlights: Supreme Court will consider Plea in against Kerala swearing-in event on Monday


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented