സുപ്രീം കോടതി
ഡൽഹി: കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി മുസ്ലിം പള്ളിയില്‍ നടക്കുന്ന അഭിഭാഷക കമ്മീഷന്റെ സര്‍വ്വേ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. എന്നാല്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ ഉടന്‍ ഉത്തരവിറക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.
കേസിനെ കുറിച്ച് തനിക്ക് വിശദമായി അറിയില്ലെന്നും, ഹര്‍ജി വായിച്ച ശേഷം തീരുമാനം എടുക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. വാരാണസി കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വേ നടപടികള്‍ ഇന്ന് ആരംഭിക്കുമെന്നും അതിനാല്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നും ആയിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. സര്‍വേ പൂര്‍ത്തിയാക്കി മെയ് 17 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആണ് വാരാണസി കോടതി ഉത്തരവിട്ടിരുന്നത്. പള്ളിയുടെ അടിത്തറയില്‍ സര്‍വ്വേ നടത്താനും സിവില്‍ കോടതി ജഡ്ജി രവി കുമാര്‍ ദിവാകര്‍ അനുമതി നല്‍കിയിരുന്നു.
അജയ് കുമാര്‍ മിശ്ര, അജയ് സിംഗ്, വിശാല്‍ സിംഗ് എന്നിവരാണ് അഭിഭാഷക കമ്മീഷണര്‍മാര്‍. ഗ്യാന്‍ വാപി പള്ളിയുടെ പടിഞ്ഞാറന്‍ മതിലിനോട് ചേര്‍ന്നുള്ള ശൃംഗര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍വേ നടത്തി വീഡിയോ പകര്‍ത്താന്‍ ഏപ്രില്‍ മാസം വാരാണസി കോടതി ഉത്തരവിട്ടത്. മെയ് ആറിന് സര്‍വ്വേ ആരംഭിച്ചു. എന്നാല്‍ മെയ് ഏഴിന് പള്ളിക്കുള്ളില്‍ സര്‍വ്വേ നടത്തുന്നത് തടഞ്ഞു.
Content Highlights: Supreme Court upholds status quo in Gyan Vapi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..