ന്യൂഡല്‍ഹി: രാജ്യത്ത് ബി.ജെ.പി അപകടത്തിലാക്കിയത് ഒരേയൊരു യുവാവിന്റെ ഭാവി മാത്രമെന്ന് ബി.ജെ.പി വക്താവ് സമ്പിത് പത്ര. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയിലെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നുമുള്ള കോണ്‍ഗ്രസ് ആരോപണങ്ങളില്‍ പ്രതികരിക്കവെയായിരുന്നു പത്രയുടെ പരാമര്‍ശം.
കോണ്‍ഗ്രസിന് ഭയം ഒരേയൊരു യുവാവിന്റെ ഭാവിയെ കുറിച്ച് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പകരം രാഹുല്‍ ഗാന്ധി അധ്യക്ഷനാകുമെന്ന വാര്‍ത്തയെയും അദ്ദേഹം പരിഹസിച്ചു.
ജനാധിപത്യം എന്താണെന്ന് കോണ്‍ഗ്രസിന് അറിയില്ലെന്നും അമ്മ പോയാല്‍ മകനെന്ന നിലപാട് വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന്റെ കുടുംബധിപത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ചൊവ്വാഴ്ചത്തെ പ്രവര്‍ത്തകസമിതി യോഗം ചര്‍ച്ചചെയ്തോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം. രാഹുല്‍ സ്ഥാനമേല്‍ക്കുന്നത് പ്രത്യേകമായി ചര്‍ച്ചചെയ്തില്ല എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി രാഹുല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരുകയെന്നാണ് രാഹുലും ആഗ്രഹിക്കുന്നത്
1998 മുതല്‍ 19 വര്‍ഷമായി സോണിയയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം വഹിച്ചുവരുന്നത്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത് റെക്കോഡാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..