പ്രായപൂര്‍ത്തിയാകാത്ത ഋതുമതിയായ മുസ്‌ലിംപെണ്‍കുട്ടിയുടെ വിവാഹം: വിഷയം പരിശോധിക്കാന്‍ സുപ്രീം കോടതി


ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ് 

സുപ്രീം കോടതി | Photo: ANI

ന്യൂഡല്‍ഹി: ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് പതിനെട്ടുവയസ് ആയില്ലെങ്കിലും വിവാഹം കഴിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വിശദമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം. പതിനാറു വയസുകാരിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയ പഞ്ചാബ്- ഹരിയാണ ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. കേസില്‍ സീനിയര്‍ അഭിഭാഷകന്‍ രാജശേഖര റാവുവിനെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു.

പഞ്ചാബ്- ഹരിയാണ ഹൈക്കോടതി ഉത്തരവിനെതിരേ ദേശീയ ബാലാവകാശ കമ്മിഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ശൈശവ വിവാഹം തടയുന്നതിനുള്ള നിയമത്തിന്റെയും പോക്‌സോ നിയമത്തിന്റെയും ചില വ്യവസ്ഥകള്‍ക്ക് എതിരാണ് ഹൈക്കോടതി വിധിയെന്ന് കമ്മിഷനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഇതു ഗൗരവമേറിയ വിഷയമാണ്. അതിനാല്‍ തന്നെ ഹൈക്കോടതി വിധിയിലെ രണ്ട് ഖണ്ഡികകള്‍ സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



എന്നാല്‍ തങ്ങള്‍ പരിഗണിക്കുന്ന വിഷയം ആയതിനാല്‍ തന്നെ ഈ വിധിയുടെ അടിസ്ഥാനത്തില്‍ മറ്റ് ഹൈക്കോടതികള്‍ സമാനമായ വിധി പുറപ്പടുവിക്കില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നവംബറില്‍ കേസില്‍ വിശദമായ വാദംകേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുസ്‌ലിം വ്യക്തിനിയമം അടിസ്ഥാനമാക്കിയാണ് മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹമെന്നായിരുന്നു പഞ്ചാബ്- ഹരിയാണ ഹൈക്കോടതിയുടെ വിധി. ഇസ്ലാമിക നിയമപ്രകാരം, പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹം കഴിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് മുസ്‌ലിം വ്യക്തിനിയമപ്രകാരം മാതാപിതാക്കളുടെ അനുമതി ഇല്ലെങ്കിലും വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതിയും സമീപകാലത്ത് വിധിച്ചിരുന്നു.

Content Highlights: supreme court to consider muslim girl marriage verdict of punjab- haryana high court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented