സുപ്രീം കോടതി| Photo: PTI
ന്യൂഡല്‍ഹി: കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണിലെ പയറില്‍ പുഴുക്കള്‍ കണ്ടത്തിയതിന് മുന്‍ എം.ഡി. എ. സഹദേവനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയിലെ മൂന്ന് അംഗങ്ങള്‍ക്ക് എതിരായ ക്രിമിനല്‍ കേസിലെ നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കേസിലെ എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
കോഴിക്കോട് വേങ്ങേരിയിലെ കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണില്‍ 2018 സെപ്റ്റംബറില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് പുഴുക്കളുള്ള പയര്‍ കണ്ടെത്തിയത്. ഗോഡൗണ്‍ മാനേജര്‍ കെ. ബിജുവിനെ ഒന്നാം പ്രതിയാക്കി ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കണ്‍സ്യുമര്‍ ഫെഡ് മുന്‍ എം.ഡി. എ. സഹദേവന്, ഭരണസമിതി അംഗങ്ങളായ എം. മെഹബൂബ്, പി.എം. ഇസ്മായില്‍, കെ.വി. കൃഷ്ണന് എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മുന്‍ എം.ഡിക്കും, ഭരണസമിതി അംഗങ്ങള്‍ക്കും എതിരായ ക്രിമിനല്‍ കേസ് നിയമപരമായി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. എം.ഡിക്കും, ഭരണസമിതി അംഗങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നതിലോ ഗോഡൗണില്‍ സൂക്ഷിക്കുന്നതിലോ ഉത്തരവാദിത്വം ഇല്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് പി.വി. ദിനേശ് വാദിച്ചു. സ്ഥാപനത്തിന്റെ ഭരണത്തിന് നേതൃത്വം നല്കുന്നു എന്ന കാരണത്താല്‍ ഏതെങ്കിലും ഒരു വില്‍പ്പന കേന്ദ്രത്തില്‍ വില്‍ക്കുന്ന സാധനത്തില്‍ മായം ഉണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഭരണസമിതിക്ക് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കേസിലെ എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനും സുപ്രീം കോടതി നോട്ടീസ് അയച്ചത്.
content highlights: supreme court stays case against consumer fed former md
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..