തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണമെന്ന പരാമര്‍ശത്തിന് സുപ്രീം കോടതി സ്റ്റേ 


ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ് 

തെരുവുനായകൾ | File Photo: Mathrubhumi

ന്യൂഡല്‍ഹി: അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അതിനെ ദത്തെടുക്കണമെന്ന പരാമര്‍ശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് പുറത്ത് ഇറക്കിയ ഉത്തരവിലെ പരാമര്‍ശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

ഹൈക്കോടതിയുടെ നിര്‍ദേശം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അതിനെ ദത്തെടുക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സുപ്രീം കോടതി ആരാഞ്ഞു.അതേസമയം തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കാവൂ. ഇക്കാര്യം ഉറപ്പ് വരുത്തണമെന്ന് നാഗ്പുര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങള്‍ കണ്ടെത്തുന്നതുവരെ ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടായാല്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ കോര്‍പറേഷന് അധികാരം ഉണ്ടായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ശല്യം സൃഷ്ടിക്കുന്നവരുടെ പേരു വിവരങ്ങള്‍ കോര്‍പറേഷന് ശേഖരിക്കാം. എന്നാല്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരേ നടപടി എടുക്കരുതെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു

Content Highlights: supreme court stays bombay high court nagpur bench remark regarding feeding of stray dogs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented