ട്രാക്ടര്‍ റാലി ട്വീറ്റ്: ശശി തരൂരടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു


By ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്‌

1 min read
Read later
Print
Share

ശശി തരൂർ |Photo:mathrubhumi

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ ശശി തരൂർ ഉൾപ്പടെ ഉള്ളവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനും അഞ്ച് സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് അയച്ചു. അറസ്റ്റ് സ്റ്റേ ചെയ്യുന്നതിനെ കേന്ദ്ര സർക്കാർ എതിർത്തു.

ബാലിശമായ പരാതികളിൽ ആണ് കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് തരൂരിന് വേണ്ടി ഹാജർ ആയ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഒരേ തരത്തിൽ ഉള്ള പരാതികളിൽ ആണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഹരിയാണ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ് ഐ ആറുകൾ ഒരുമിച്ച് ആക്കണം എന്നും സിബൽ വാദിച്ചു. ഈ ആവശ്യത്തിൽ കോടതി നോട്ടീസ് അയച്ചു.

റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ മധ്യഡൽഹിയിൽ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടാണ് ട്വീറ്റ് ചെയ്തത് എന്ന് കാരവാൻ മാഗസിൻ എഡിറ്റർ വിനോദ് കെ ജോസിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യം ട്വീറ്റിന് ഇല്ലായിരുന്നു എന്നും റോത്തഗി വ്യക്തമാക്കി.

എന്നാൽ ട്വിറ്ററിൽ ലക്ഷകണക്കിന് ആൾക്കാർ പിന്തുരുടരുന്നവരുടെ ട്വീറ്റുകൾ അക്രമങ്ങൾക്ക് വഴി വച്ചു എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആരോപിച്ചു.
ശശി തരൂർ, രാജ്ദീപ് സർദേശായി, വിനോദ് കെ ജോസിനും എന്നിവർക്ക് പുറമെ മാധ്യമപ്രവർത്തകരായ മൃണാൾ പാണ്ഡെ, സഫർ ആഗ, പരേഷ് നാഥ്, അനന്ത് നാഥ്‌, എന്നിവരുടെ അറസ്റ്റും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

Content Highlights: Supreme Court Stays Arrest Of Shashi Tharoor

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi-rahul

1 min

'നെഹ്രുവിന്റെ പൈതൃകം ദീപസ്തംഭം പോലെ ഉയർന്നുനിൽക്കുന്നു, അത് ഇന്ത്യയെന്ന ആശയത്തെ പ്രകാശിപ്പിക്കുന്നു'

May 27, 2023


Ghulam Nabi Azad

1 min

വിമർശിക്കുകയല്ല വേണ്ടത്, പാർലമെന്‍റ് മന്ദിരം യാഥാർഥ്യമാക്കിയ BJP സർക്കാരിനെ അഭിനന്ദിക്കണം- ഗുലാം നബി

May 27, 2023


modi

പൂജാ ചടങ്ങുകളോടെ ഇന്ത്യൻ പാർലമെന്‍റ് സമർപ്പണം; ചെങ്കോല്‍ സ്ഥാപിച്ച് പ്രധാനമന്ത്രി

May 28, 2023

Most Commented