വെര്‍ച്വല്‍ വാദങ്ങള്‍ക്ക് വിരാമമിടാനൊരുങ്ങി സുപ്രീംകോടതി


വെര്‍ച്വല്‍ വാദം കേള്‍ക്കുമ്പോള്‍ പല കാര്യങ്ങളിലും അവ്യക്തത ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.

സുപ്രീം കോടതി | ഫോട്ടോ:സാബു സക്കറിയ | മാതൃഭൂമി

ന്യൂഡല്‍ഹി: വെര്‍ച്വല്‍ വാദങ്ങള്‍ക്ക് വിരാമമിടാനൊരുങ്ങുകയാണ് സുപ്രീംകോടതി. കോവിഡ് സാഹചര്യം നീതിക്ക് വിലങ്ങുത്തടിയാകരുതെന്ന് ഉദേശത്തിലാണ് കോടതി നടപടികള്‍ വെര്‍ച്വലാക്കിയത്. നേരിട്ടുള്ള വാദം കേള്‍ക്കല്‍ ഉടനെ പുനരാരംഭിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് സുപ്രീംകോടതി വാദം കേള്‍ക്കല്‍ വെര്‍ച്വലായി നടത്താന്‍ തുടങ്ങിയത്. 'ഒരാഴ്ചയ്ക്ക് ശേഷമോ പത്ത് ദിവസത്തിന് ശേഷമോ വാദം കേള്‍ക്കല്‍ നേരിട്ട് ആകും' ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്‍.വി രമണ പറഞ്ഞു. വെര്‍ച്വലായി വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ അഭിഭാഷകര്‍ സംസാരിക്കുന്നതിലെ വ്യക്തതയില്ലായ്മയോ അഭിഭാഷകരേ ശരിക്കും കാണാന്‍ കഴിയാത്തതുമായ പ്രശ്‌നങ്ങള്‍ നേരിടുന്നതായി ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം താരിഫ് ഓര്‍ഡര്‍ പാസാക്കിയതുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി വിധിക്ക് എതിരേയുള്ള അപ്പീലുകള്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഈക്കാര്യം അറിയിച്ചത്. 16 മാസത്തിന്റെ ഇടവേളയ്ക്ക് ശേഷം ജൂലൈ 30-നാണ് സുപ്രീം കോടതി നേരിട്ടൊരു വിഷയത്തില്‍ വാദം കേട്ടത്. എന്നാല്‍ കേസില്‍ ഇരുകക്ഷികളും നേരിട്ടൊരു വാദം വേണമെന്ന് ശഠിച്ചതിനാലാണ് അന്ന് വാദം കേള്‍ക്കല്‍ നേരിട്ട് നടത്തിയതെന്ന് കോടതിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജൂലൈയില്‍ സുപ്രീം കോടതിയിലെ ബാര്‍ അസോസിയേഷന്‍ (എസ്.സി.ബി.എ) ചീഫ് ജസ്റ്റിസ് എന്‍.വി രമണയ്ക്ക് ഡല്‍ഹിയിലെ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു. നിലവിലെ സാഹചര്യം അനുസരിച്ച് സ്ഥിതിഗതികള്‍ എപ്പോഴാണ് മാറിമറിയുക എന്ന് പറയാനാവില്ല. മൂന്നാം തരംഗം ഉടനെയുണ്ടാകും. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി പ്രവര്‍ത്തനം പഴയ രീതിയിലാകുന്നതാണ് നല്ലതെന്ന് ബാര്‍ കോടതി പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ വികാസ് സിങ് ചീഫ് ജസ്റ്റിസിന് എഴുതിയ കത്തില്‍ പറയുന്നു.

Content Highlights: supreme court soon to start physical hearings

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented