പേവിഷ പ്രതിരോധ വാക്‌സിന്റെ ഗുണമേന്മ ഉറപ്പ് വരുത്തണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്


ബി. ബാലഗോപാല്‍

സുപ്രീംകോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ന്യൂഡല്‍ഹി: പേവിഷ പ്രതിരോധ വാക്‌സിന്റെ ഗുണ നിലവാരം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. കേരള പ്രവാസി അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്

മനുഷ്യര്‍ക്കും നായ്ക്കള്‍ക്കും നല്‍കുന്ന പേവിഷ പ്രതിരോധ വാക്‌സിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കേരള പ്രവാസി അസോഷിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്. അടുത്ത കാലത്തായി നായ്ക്കളുടെ കടിയേറ്റ പലരും വാക്‌സിന്‍ സ്വീകരിച്ച ശേഷവും പേവിഷബാധയേറ്റ്‌ മരിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരള പ്രവാസി അസോഷിയേഷന്‍ ചെയര്‍മാന്‍ ഡോ. രാജേന്ദ്രന്‍ വെള്ളപ്പാലത്ത്, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് എന്നിവര്‍ ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഇന്‍ട്രാ ഡെര്‍മല്‍ റാബിസ് വാക്‌സിനുകളുടെ ഫലപ്രാപ്തി പഠിക്കാന്‍ സ്വതന്ത്ര വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണം എന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 2019 ലെ റാബിസ് പ്രതിരോധം നടപ്പിലാക്കാന്‍ വ്യാപക പ്രചാരണം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.



Content Highlights: supreme court sends notice to central government, petition tocheck the quality, anti-rabbies vaccine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented