ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ നാളെ(വെള്ളിയാഴ്ച)ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി. ബിജെപിയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്ന വിധി കമല്‍നാഥ് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം അനന്തമായി തുടരാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നാളെത്തന്നെ കമല്‍നാഥ് സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കല്‍ മാത്രമായിരിക്കണം സഭയുടെ അജണ്ട. നാളെ വൈകീട്ട് അഞ്ചുമണിക്കുള്ളില് വിശ്വാസവോട്ട് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിയമസഭാ നടപടികള്‍ ക്യാമറയില്‍ ചിത്രീകരിക്കണം. എംഎല്‍എമാര്‍ക്ക് കൈപൊക്കി വിശ്വാസ വോട്ട് രേഖപ്പെടുത്താം. വിമതര്‍ പങ്കെടുക്കുകയാണെങ്കില്‍ സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
Content Highlights:Supreme Court says the floor test would be held by show of hands in accordance with the law
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..