ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ സര്‍വീസില്‍ പ്രത്യേക വിഭാഗക്കാര്‍ക്ക് പ്രാതിനിധ്യമില്ലെന്ന കൃത്യമായ കണക്കുകള്‍ കാണാതെ കോടതിക്ക് നിബന്ധന വെയ്ക്കാനാവില്ലെന്നും സംവരണം നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ച് തീര്പ്പുകല്പ്പിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
സംവരണം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരല്ല എന്നതില്‍ സംശയമില്ല. സംവരണം ഉപയോഗിച്ച് ജോലിയില്‍ സ്ഥാനക്കയറ്റം വേണമെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല. സംവരണം അനുവദിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്കി തീര്‍പ്പുകല്‍പ്പിക്കാന്‍ കോടതിക്കാവില്ലെന്നും ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പ്രത്യേക വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കണമെന്ന് 2012-ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ മറികടക്കുന്നതാണ് സുപ്രീംകോടതിയുടെ പുതിയ വിധി.
ഭരണഘടനയുടെ അനുച്ഛേദം 16(4), 16 (4-A) പ്രകാരം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നായിരുന്നു 2012-ലെ അഭിഭാഷകരുടെ വാദം. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, കോളിന് ഗോണ്‍സാല്‍വേസ്, ദുഷ്യന്ത് ദവെ തുടങ്ങിയവരായിരുന്നു ഈ വാദമുന്നയിച്ചത്. എന്നാല്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലെന്ന് സര്‍ക്കാരിന് അഭിപ്രായമുണ്ടെങ്കില്‍ മാത്രമേ ഈ അനുച്ഛേദങ്ങള്‍ ബാധകമാകൂവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
Content Highlights: supreme court says reservation for jobs promotions is not a fundamental right
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..