ഒ പനീർസെൽവവും എടപ്പാടി പളനിസ്വാമിയും | Photo: AP
ന്യൂഡൽഹി: തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയിലെ അധികാരത്തർക്കത്തിൽ മുൻ മുഖ്യമന്ത്രി ഓ പനീർസെൽവത്തിന് കനത്ത തിരിച്ചടി. എ.ഐ.എ.ഡി.എം.കെയുടെ ഇടക്കാല ജനറൽ സെക്രട്ടറി ആയി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവെച്ചു.
മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ പനീർസെൽവം പക്ഷം നൽകിയ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
പാർട്ടിയുടെ നിയമാവലിയിൽ ജനറൽ കൗൺസിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് എടപ്പാടി പളനിസ്വാമി എ.ഐ.എ.ഡി.എം.കെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായത്. പനീർസെൽവം വഹിച്ചിരുന്ന പാർട്ടി കോ-ഓർഡിനേറ്റർ സ്ഥാനം ഭരണഘടന ഭേദഗതിയിലൂടെ ഇല്ലാതാക്കി. ഇതിനു പുറമെ ജോയിന്റ് കോ-ഓർഡിനേറ്റർ പദവിവിയും ഇരട്ടനേതൃസ്ഥാനവും അവസാനിപ്പിക്കാനുള്ള തീരുമാനവും ജനറൽ കൗൺസിൽ കൈകൊണ്ടിരുന്നു. സുപ്രീം കോടതിയുടെ വിധിയിലൂടെ ഈ തീരുമാനങ്ങൾ സാധുവായി. പാർട്ടിയിൽ എടപ്പാടി പളനിസ്വാമി അനിഷേധ്യനായ നേതാവായും മാറി.
Content Highlights: Supreme Court restores Palaniswami as partys single leader
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..