മുഹമ്മദ് നിസാം | Photo: PTI
ന്യൂഡല്‍ഹി: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച വ്യവസായി അബ്ദുള്‍ നിസാം നല്കിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് യു. യു. ലളിതിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നായിരുന്നു നിസ്സാമിന്റെ ആവശ്യം. ചികിത്സയ്ക്കായി അബ്ദുള്‍ നിസാമിന് നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. രണ്ട് തവണ നിസാം വിവിധ കാരണങ്ങള്‍ ചൂണ്ടികാട്ടി ജാമ്യം നീട്ടിയെടുത്തു. എന്നാല്‍ പിന്നീട് ഹൈകോടതി ജാമ്യം നീട്ടി നല്‍കിയില്ല. ഇത് ചോദ്യം ചെയ്താണ് നിസ്സാം സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
Content Highlight: Supreme Court rejects Nizam's bail plea
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..