70 വയസുള്ള മനുഷ്യനെ വീട്ടുതടങ്കലിൽവെക്കാന്‍ സർക്കാർ അശക്തരാണോ? - സുപ്രീം കോടതി


ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്

സുപ്രീംകോടതി (Photo: പി.ജി.ഉണ്ണികൃഷ്ണൻ)

ന്യൂഡൽഹി: ഭീമ ഖോരേഗാവ് കേസിലെ പ്രതി ഗൗതം നവലാഖയെ വീട്ടുതടങ്കലിലാക്കിയ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എൻഐഎയുടെ ആവശ്യമാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഹൃഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയത്. അതേസമയം ഭീകരവാദ പ്രവർത്തനം നടത്തുന്ന മാവോവാദികളോട് മൃദുസമീപനം ആണെന്ന പ്രതീതി ഉണ്ടാക്കുന്നുവെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആരോപിച്ചു.

ഗൗതം നവലാഖയെ വീട്ടുതടങ്കലിലാക്കിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു എൻഐഎയുടെ ആവശ്യം. എന്നാൽ തങ്ങളുടെ മുൻ ഉത്തരവ് പിൻവലിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സർവ അധികാരങ്ങളും ഉള്ള സർക്കാർ എഴുപത് വയസുള്ള മനുഷ്യനെ വീട്ടുതടങ്കലിൽ വെയ്ക്കാൻ അശക്തരാണെന്നാണോ പറയുന്നതെന്ന് സുപ്രീം കോടതി ആരാഞ്ഞു.നവലാഖയെ തടങ്കലിൽ പാർപ്പിക്കുന്ന വീടിനെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ കോടതിയിൽ നിന്ന് മറച്ചുവെച്ചെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡിഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജുവും ആരോപിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ലൈബ്രറി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ആണ് തടങ്കലിൽ പാർപ്പിക്കാൻ ആവശ്യപ്പെട്ടത്. ഈ കെട്ടിടത്തിൽ ആവശ്യത്തിന് സിസിടിവി ക്യാമറകൾ ഇല്ലെന്നും ഇരുവരും വാദിച്ചു. തുടർന്ന് എൻഐഎ ആവശ്യപ്പെട്ട ഒട്ടുമിക്ക ക്രമീകരണങ്ങളും കെട്ടിടത്തിൽ ഏർപെടുത്താൻ കോടതി നിർദേശിച്ചു. മുറിക്കുള്ളിൽ ക്യാമറ സ്ഥാപിക്കണമെന്ന എൻഐഎ യുടെ ആവശ്യം സ്വകാര്യത ചൂണ്ടിക്കാട്ടി കോടതി നിരാകരിച്ചു. ജയിലിനെക്കാൾ ശക്തമായ നിയന്ത്രണങ്ങൾ ഉള്ള സ്ഥലമായി തടങ്കലിൽ പാർപ്പിക്കുന്ന വീട് മാറ്റാനാണോ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ വെയ്ക്കുന്നത് എന്നും കോടതി ആരാഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടി അംഗീകൃതപാർട്ടി അല്ലേ?- സുപ്രീം കോടതി; അറിയില്ല- തുഷാർ മേത്ത

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ലൈബ്രറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ആണ് ഗൗതം നവലാഖയെ തടങ്കലിൽ പാർപ്പിക്കാൻ ആവശ്യപ്പെടുന്നത് എന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയപ്പോഴാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗീകൃതപാർട്ടി അല്ലേയെന്ന് സുപ്രീം കോടതി ആരാഞ്ഞത്. എന്നാൽ ഇതേ കുറിച്ച് തനിക്ക് അറിയില്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. മാവോവാദി ബന്ധം ഉള്ള വ്യക്തി രാഷ്ട്രീയ പാർട്ടിയു മായി ബന്ധമുള്ള കെട്ടിടത്തിൽ കഴിയുന്നുവെന്ന് കേട്ടിട്ട് ഞെട്ടിയില്ലേ എന്ന് സോളിസിറ്റർ ജനറൽ കോടതിയോട് ചോദിച്ചു. തങ്ങൾക്ക് ഞെട്ടൽ ഉണ്ടായില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് മറുപടി പറഞ്ഞു.

ഗൗതം നവലാഖയെ പാർപ്പിക്കുന്ന കെട്ടിടത്തിലുള്ളത് ബി.ടി. രണദിവേ സ്മാരക ലൈബ്രറി ആണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക നിത്യ രാമകൃഷ്ണൻ സുപ്രീം കോടതിയെ അറിയിച്ചു. സിപിഎം ഒരു അംഗീകൃതപാർട്ടി ആണെന്നും വർത്തമാനകാല രാഷ്ട്രീയം അറിയാവുന്ന എല്ലാവർക്കും സിപിഎം മാവോയിസ്റ്റുകൾക്ക് എതിരാണെന്ന് അറിയാമെന്നും അവർ കോടതിയിൽ ചൂണ്ടിക്കാട്ടി.

Content Highlights: Supreme Court refuses, to recall house arrest order, for activist Gautam Navlak


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented