ന്യൂഡല്‍ഹി: 20000 കോടി ചെലവ് പ്രതീക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഡല്‍ഹി നവീകരണ പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കോവിഡ് പശ്ചാത്തലത്തില്‍ ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും തിടുക്കമില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ദെ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതിയിലെത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്. പുതിയ പാര്‍ലമെന്റ് കെട്ടിടം, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയടക്കം നവീകരിച്ചുക്കൊണ്ടുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.
എന്നാല്‍ ഇതിനായി നീക്കിവെച്ച 86 ഏക്കര്‍ ഹരിത ഇടങ്ങളാണെന്നും ആളുള്‍ക്ക് ഹരിതഭംഗി നഷ്ടപ്പെടുമെന്നും ആരോപിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ ഈ ഹര്‍ജി സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട നേരത്തെ തന്നെ ഒരു ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ടെന്നും ഹര്ജിക്കാരന് ഭേദഗതി വരുത്തിയ പുതിയ ഹര്‍ജി സമര്‍പ്പിക്കാമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
രാജ്യം കൊറോണ വൈറസിനെ നേരിട്ടു കൊണ്ടിരിക്കെ ഡല്‍ഹി നവീകരണ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു.
Content Highlights: Supreme Court Refuses To Put On Hold Delhi Central Vista Project
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..