ഒരേ വാക്‌സിന് രണ്ട് വില; വാക്‌സിന്‍ നയത്തെ ചോദ്യംചെയ്ത് സുപ്രീം കോടതി


സുപ്രീം കോടതി | Photo:PTI

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. വാക്‌സിന് രണ്ടു വില ഈടാക്കുക, വാക്‌സിന്‍ ക്ഷാമം തുടങ്ങി വാക്‌സിന്‍ നയത്തിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടിയ കോടതി കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വാക്‌സിന് യജ്ഞവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിച്ച് പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ രണ്ടാഴ്ചത്തെ സമയാണ് കോടതി കേന്ദ്രത്തിന് നല്‍കിയിരിക്കുന്നത്.

കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്‌സിന് രണ്ടു വില നല്‍കേണ്ടി വരുന്നതിനെ കോടതി ചോദ്യം ചെയ്തു. ഒരേ വാക്‌സിന് രണ്ടു പേര്‍ക്ക് എങ്ങനെ രണ്ടു വിലകളില്‍ നല്‍കാന്‍ കഴിയുമെന്നാണ് കോടതി ചോദിച്ചത്. കേന്ദ്രവും സംസ്ഥാനവും നികുതിദായകരുടെ പണമാണ് വാക്‌സിന്‍ വാങ്ങുന്നതിനായി ചെലവഴിക്കുന്നത്. അതിനാല്‍ വ്യത്യസ്ത വില ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഒരേ വിലയ്ക്ക് വാക്‌സിന്‍ നല്‍കണമെന്ന നിരീക്ഷിച്ച കോടതി ഇതു സംബന്ധിച്ച് ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല.

'കേന്ദ്രം നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പണം എന്തിനാണ് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വാങ്ങുന്നതിനായി നല്‍കേണ്ടത്? വാക്‌സിന്‍ വില നിര്‍ണയിക്കാനുളള അധികാരം കേന്ദ്രം എന്തു കൊണ്ടാണ് നിര്‍മാതാക്കള്‍ക്ക് വിട്ടത്? രാജ്യത്തിന് വേണ്ടി ഒരു വില ഏര്‍പ്പെടുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്.' വില നിര്‍ണയിക്കാനുളള കേന്ദ്രത്തിന്റെ അധികാരവും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപത്രികള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടി വരുന്നതും കോടതി നിരീക്ഷിച്ചു. കോവിന്‍ പോര്‍ട്ടലലില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഒരാള്‍ ഡിജിറ്റല്‍ അറിവ് ഉളള വ്യക്തിയായിരിക്കണം. അതിനാല്‍ തന്നെ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ രജിസ്‌ട്രേഷന്‍ നടക്കില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യം പുഃനപരിശോധിക്കേണ്ടതുണ്ട്.

'45 വയസ്സിന് മുകളിലുളള എല്ലാവര്‍ക്കും കേന്ദ്രം വാക്‌സിന്‍ സംഭരിക്കുന്നുണ്ട്. എന്നാല്‍ 18-44 വയസ്സുവരെയുളളവര്‍ക്ക് വാക്‌സിന്‍ സംഭരിക്കുന്നതില്‍ വിഭജനം ഉണ്ട്. സംസ്ഥാനങ്ങള്‍ക്ക് അമ്പതു ശതമാനം വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് ലഭ്യമാകും. ബാക്കിയുളളത് സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കണം. എന്താണ് ഇതിന്റെ അടിസ്ഥാനം?

45-ന് മുകളില്‍ പ്രായമുളളവരിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നായിരുന്നു നിങ്ങളുടെ വ്യാഖ്യാനം. എന്നാല്‍ രണ്ടാം കോവിഡ് വ്യാപനത്തില്‍ ഈ ഗ്രൂപ്പിനെയല്ല ഗുരുതരമായി കോവിഡ് ബാധിച്ചത് അത് 18-44 പ്രായത്തിനിടയിലുളളവരെയാണ്. ഡേറ്റകള്‍ സൂചിപ്പിക്കുന്നത് മെയ് 1-നും 24-നും ഇടയില്‍ കോവിഡ് ബാധിതരായവരില്‍ അമ്പതു ശതമാനം പേരും 18-40 വയസ്സിന് ഇടയിലുളളവരാണെന്നാണ്. വാക്‌സിന്‍ സംഭരിക്കുക എന്നതാണ് ഉദ്ദേശ്യമെങ്കില്‍ 45 മുകളില്‍ പ്രായമുളളവര്‍ക്ക് വേണ്ടി മാത്രം എന്തു കൊണ്ട് കേന്ദ്രം വാക്‌സിന്‍ വാങ്ങണം.' ഡി.വൈ. ചന്ദ്രചൂഢ്, എല്‍എന്‍ റാവു, എസ് രവീന്ദ്രഭട്ട് എന്നിവരടങ്ങിയ മൂന്നംഗബെഞ്ച് ചോദിച്ചു.

കേന്ദ്രത്തിനെതിരേ രൂക്ഷമായ പരിഹാസവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. ഉത്തര്‍പ്രദേശില്‍ മൃതദേഹം പുഴയിലേക്ക് എറിയുന്ന വാര്‍ത്തയെ കുറിച്ച് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് നാഗേശ്വര്‍ റാവു ചൂണ്ടിക്കാണിച്ചപ്പോള്‍ ആ വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമത്തിനെതിരേ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ടോ എന്നറിയില്ലെന്നായിരുന്നു ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് പ്രതികരിച്ചത്.

Content Highlights: Supreme Court questions vaccine policy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented