മംഗലാപുരത്ത് മലയാളി വിദ്യാർഥി കൊല്ലപ്പെട്ട സംഭവം; തുടരന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സുപ്രീം കോടതി 


ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ് 

കൊല്ലപ്പെട്ട രോഹിത് രാധാകൃഷ്ണനെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വാഹന അപകടത്തിൽ കൊല്ലപ്പെട്ട വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

Photo: PTI

ന്യൂഡൽഹി: മലയാളി മെഡിക്കൽ വിദ്യാർഥി രോഹിത് രാധാകൃഷ്‌ണൻ മംഗലാപുരത്ത് വെച്ച് കൊല്ലപ്പെട്ട കേസിന്റെ തുടരന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സുപ്രീം കോടതി. കേസിൽ സുപ്രീം കോടതി ഉത്തരവിട്ടിട്ടും കർണാടകത്തിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് തുടരന്വേഷണം നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം.ആർ. ഷാ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന് ഒരു ലക്ഷം രൂപ സുപ്രീം കോടതി പിഴ വിധിച്ചു. ഈ തുക നാല് ആഴ്ചയ്ക്ക് അകം രോഹിത് രാധാകൃഷ്ണന്റെ അച്ഛൻ രാധാകൃഷ്ണന് കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു.

കൊല്ലപ്പെട്ട രോഹിത് രാധാകൃഷ്ണനെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വാഹനാപകടത്തിൽ കൊല്ലപ്പെട്ട വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മൃതദേഹത്തിന്റെ ചിത്രങ്ങൾ പരിശോധിച്ച കോടതി ഇത് വെറുമൊരു വാഹനാപകടമാണെന്ന് കരുതാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടു. തുടരന്വേഷണം നടത്തുന്നതിന് പകരം ബെംഗളൂരു മെഡിക്കൽ കോളേജിലെ ഫൊറൻസിക് ഡിപ്പാർട്മെന്റിൽ നിന്ന് വിദഗ്ധാഭിപ്രായം തേടുക മാത്രമാണ് ചെയ്തതെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.2014-ൽ ആണ് മംഗലാപുരത്തെ എ.ജെ. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയായ രോഹിത് രാധാകൃഷ്ണൻ ദുരൂഹസാഹചര്യത്തിൽ തണ്ണീര്‍ ബാവി കടപ്പുറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബൈക്ക് അപകടമാണ് മരണകാരണമെന്നാണ് കേസ് ആദ്യം അന്വേഷിച്ച കർണാടക പോലീസ് കണ്ടെത്തിയത്. ഇതിനിടെ രോഹിതിന്റെ പിതാവിന്റെ ആവശ്യം പരിഗണിച്ച് കേസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന് സർക്കാർ കൈമാറി. ഡിപ്പാർട്മെന്റും പോലീസിന്റെ ആദ്യ അന്വേഷണ റിപ്പോർട്ടിനോട് യോജിക്കുകയായിരുന്നു.

ഇതേത്തുടർന്നാണ് സി.ബി.ഐ. തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രോഹിത്തിന്റെ അച്ഛൻ സുപ്രീം കോടതിയെ സമീപിച്ചത്. കർണാടക ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് നടത്തിയ അന്വേഷണം സുതാര്യമല്ലെന്ന് ഹർജിക്കാർക്കുവേണ്ടി അഭിഭാഷകർ സുപ്രീം കോടതിയിൽ വാദിച്ചു. തുടർന്ന് കോടതി കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സി.ഐ.ഡിയോട് നിർദേശിച്ചു. തൽസ്ഥിതി റിപ്പോർട്ട് പരിശോധിച്ച സുപ്രീം കോടതി അന്വേഷണത്തിലെ കണ്ടെത്തലുകളെ രൂക്ഷമായി വിമർശിച്ചു.

രോഹിത് രാധാകൃഷ്ണന്റെ പിതാവിനുവേണ്ടി അഭിഭാഷകരായ ജോജി സ്കറിയ, ബീന വിക്ടർ, രവി ലോമോദ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.

Content Highlights: Supreme Court Orders CBI Investigation Into Keralite Medical Student Death In Mangaluru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented