ന്യൂഡല്‍ഹി: 'ഇതൊരു യുദ്ധം ആണ്. കോവിഡിന് എതിരായ യുദ്ധം. യുദ്ധത്തിലേര്‍പ്പെടുന്ന സൈനികരെ അസംതൃപ്തിയില്‍ നിറുത്തരുത്. അതിനാല്‍ അവരുടെ വിഷയത്തില്‍ കൂടുതല്‍ ഇടപെടല്‍ ഉണ്ടാകണം.' കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ശമ്പളവും താമസവും ഉറപ്പാക്കണമെന്ന ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
ചില സ്ഥലങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന പരാതികളുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാരുകള്‍പോലും ഡോക്ടര്‍മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണെന്ന് ഹര്‍ജിക്കാരായ ഡോ. ആരുഷി ജയിന്, ഡോ. ജെറിയില്‍ ബനിയറ്റ് എന്നിവരുടെ അഭിഭാഷകര്‍ ആരോപിച്ചു. സ്വകാര്യ മേഖലയിലെ ചില ആശുപത്രികള്‍ ശമ്പളം നല്‍കുന്നില്ലെന്നും അഭിഭാഷകര്‍ ആരോപിച്ചു.
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രത്യേക താമസ സൗകര്യം ഒരുക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. അതേസമയം ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലിലുകളില്‍ ഉള്‍പ്പടെ താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
Content Highlights: Supreme court on non payment of doctors and nurse
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..