'ഒന്നല്ല, ഒരു കുടുംബത്തെ മുഴുവന്‍ കൊന്ന കേസാണിത്'; കൂടത്തായി കേസിലെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി


ബി.ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

എം.എസ്.മാത്യു/ സുപ്രീം കോടതി | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: കൂടത്തായി കൊലപാതകപരമ്പര കേസിലെ രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഒരു വ്യക്തിയെ അല്ല, ഒരു കുടുംബത്തെ മുഴുവന്‍ കൊന്ന കേസാണിതെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്.

കേസിലെ മൂന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അതിനാല്‍ രണ്ടാം പ്രതിയായ മാത്യുവിനും ജാമ്യം അനുവദിക്കണെമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡോള്‍ഫ് മാത്യു വാദിച്ചു. കൊലപാതകങ്ങള്‍ നടന്ന സ്ഥലത്ത് മാത്യു ഇല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത മാത്യുവിനെതിരേയും ഗൗരവമേറിയ കേസാണ് നിലവില്‍ ഉള്ളതെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കേസിലെ ഒന്നാം പ്രതി ജോളിക്കു കൊലപാതകത്തിന് ആവശ്യമായ സയനൈഡ് എത്തിച്ചത് എം.എസ്.മാത്യുവാണെന്നാണ് പ്രോസിക്യുഷന്‍ കേസ്. മാത്യു ജോലി ചെയ്തിരുന്ന ജ്വല്ലറിയിലേക്ക് ആഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന മൂന്നാം പ്രതി പ്രജികുമാറില്‍നിന്ന് സയനൈഡ് വാങ്ങി ജോളിക്ക് എത്തിക്കുമെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Content Highlights: Koodathayi cyanide murders, Koodathayi serial murder case, Koodathayi murder case, Koodathayi case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented