'ആചാര വിരുദ്ധമല്ല' ; മണപ്പുറത്തെ ബലിത്തറകൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലേലം ചെയ്യാമെന്ന് കോടതി


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

Supreme Court

ന്യൂഡല്‍ഹി: ആലുവ ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തുടര്‍ന്നും ലേലം ചെയ്യാമെന്ന് സുപ്രീം കോടതി. ലേലത്തിലൂടെ ബലിത്തറകള്‍ പുരോഹിതന്മാര്‍ക്കും, ശാന്തിക്കാര്‍ക്കും നല്‍കുന്നത് ആചാരവിരുദ്ധമാണെന്ന വാദം സുപ്രീംകോടതി തള്ളി. ബലിത്തറകള്‍ ലേലം ചെയ്യുന്നത് ദേവസ്വം ബോര്‍ഡുകള്‍ക്ക് വരുമാനം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം കൂടിയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സ്വമേധയ എടുത്ത കേസിലാണ് കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആലുവ ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ലേലം ചെയ്ത് കൈമാറാമെന്ന് ഉത്തരവിട്ടത്. ഈ ഉത്തരവ് ചോദ്യം ചെയ്ത് ആര്‍ച്ചക് പുരോഹിത് സഭയുടെ ആലുവ മണ്ഡലം സെക്രട്ടറി രാധാകൃഷ്ണ വാധ്യാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ആലുവ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട പൗരാണികവും, ആചാരപരവുമായതാണ് ബലിയര്‍പ്പിക്കലെന്നാണ് ആര്‍ച്ചക് പുരോഹിത് സഭയുടെ വാദം. ലേലത്തിന് പകരം നറുക്കെടുപ്പിലൂടെ ബലിത്തറ ശാന്തിമാര്‍ക്കും, പുരോഹിതന്മാര്‍ക്കും കൈമാറണമെന്നാണ് സഭയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ജസ്റ്റിസ് മാരായ അബ്ദുള്‍ നസീര്‍, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് തയ്യാറായില്ല. ബലിത്തറകള്‍ ലേലം ചെയ്യുന്നതില്‍ ഒരു നിയമവിരുദ്ധതയും ആചാര വിരുദ്ധതയുമില്ലെന്നും ഇല്ലെന്ന് നിരീക്ഷണത്തോടെ സുപ്രീം കോടതി ഹര്‍ജി തള്ളി.

ആലുവ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട പൗരാണികവും, ആചാരപരവുമായതാണ് ബലിയര്‍പ്പിക്കലെന്നാണ് ആര്‍ച്ചക് പുരോഹിത് സഭയുടെ വാദം. ലേലത്തിന് പകരം നറുക്കെടുപ്പിലൂടെ ബലിത്തറ ശാന്തിമാര്‍ക്കും, പുരോഹിതന്മാര്‍ക്കും കൈമാറണമെന്നാണ് സഭയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് തയ്യാറായില്ല. ബലിത്തറകള്‍ ലേലം ചെയ്യുന്നതില്‍ ഒരു നിയമവിരുദ്ധതയും ആചാര വിരുദ്ധതയുമില്ലെന്നും ഇല്ലെന്ന് നിരീക്ഷണത്തോടെ സുപ്രീം കോടതി ഹര്‍ജി തള്ളി.

Content Highlights: supreme court on balithara in aluva manappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented