സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിലും, എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദേശീയ ഹരിത ട്രിബ്യൂണല്‍ ബെഞ്ച് വേണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. എല്ലായിടത്തും ബെഞ്ചുകള്‍ അനുവദിച്ചാല്‍ ട്രിബ്യൂണല്‍ ജഡ്ജിമാരും, മറ്റ് അംഗങ്ങളും ജോലിയില്ലാതെ വെറുതെ ഇരിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനും, ഈ വര്‍ഷം ഫെബ്രുവരിക്കും ഇടയില്‍ ദേശിയ ഹരിത ട്രിബ്യൂണലിന്റെ വിവിധ ബെഞ്ചുകള്‍ 2799 കേസ്സുകള്‍ തീര്‍പ്പാക്കി. ഇപ്പോഴും പരിഗണനയില്‍ ഉള്ള കേസുകളുടെ എണ്ണം 2237 എണ്ണം മാത്രമാണ്. വലിയ തോതില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ബെഞ്ചുകള്‍ അനുവദിക്കണമെന്ന ആവശ്യം ന്യായമല്ലെന്ന് ജസ്റ്റിസ്മാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Content Highlights: Supreme court of India on setting up National green tribunals in every state
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..