ജസ്റ്റിസ് കെ.എം. ജോസഫ് | Photo: PTI
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ലൈസന്‍സ് ഇല്ലാത്ത തോക്കുകളും ആയുധങ്ങളും അനധികൃതമായി കൈവശം വെയ്ക്കുന്നതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. അനധികൃതമായി തോക്കുകള്‍ കൈവശം വയ്ക്കുന്ന നടപടി അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. താന്‍ കേരളത്തില്‍നിന്ന് ആണെന്നും അവിടെ ഇത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്നും ജസ്റ്റിസ് കെ.എം. ജോസഫ് നിരീക്ഷിച്ചു.
അനധികൃതമായി തോക്കുകളും ആയുധങ്ങളും കൈവശംവെച്ചവര്‍ക്കെതിരെ ആയുധനിയമ പ്രകാരമോ മറ്റ് നിയമങ്ങളുടെ അടിസ്ഥാനത്തിലോ രജിസ്റ്റര്‍ചെയ്ത കേസുകളുടെ വിശാദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
അനധികൃത ആയുധങ്ങള്‍ കൈവശം വയ്ക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനും സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നാല് ആഴ്ചത്തെ സമയമാണ് യു.പി. സര്‍ക്കാരിന് സുപ്രീംകോടതി നല്‍കിയത്.
അമേരിക്കയില്‍ ആയുധം കൈവശം വയ്ക്കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇന്ത്യയില്‍ ഭരണഘടനാ ശില്‍പ്പികള്‍ അത്തരം അവകാശം നല്‍കുന്നതിനെതിരയായിരുന്നവെന്ന് കോടതി ചൂണ്ടിക്കാട്ടി. താന്‍ കേരളത്തില്‍ നിന്നാണെന്നും അവിടെ ഇത്തരം സംഭവങ്ങള്‍ കേട്ട് കേള്‍വി ഇല്ലാത്തതാണെന്നും ജസ്റ്റിസ് കെ.എം. ജോസഫ് നിരീക്ഷിച്ചു. ഫ്യൂഡല്‍ മനഃസ്ഥിതിയാണ് അനധികൃതമായി ആയുധം കൈവയ്ക്കുന്നതിന് കാരണമെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്‌ന അഭിപ്രായപ്പെട്ടു.
Content Highlights: supreme court justice km joseph against illegal gun possessing in uttar pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..