ന്യൂഡൽഹി: ഹാസ്യകലാകാരന്‍ കുണാല്‍ കാംറയ്ക്കും കാര്‍ട്ടൂണിസ്റ്റ് രചിത തനേജയ്ക്കും കോടതി അലക്ഷ്യ ഹര്‍ജികളില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഇരുവരും ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം.
റിപ്പബ്ലിക്ക് ടി വി എഡിറ്റര്‍ എന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ ആക്ഷേപിച്ച് ട്വീറ്റ് ചെയ്തതിനാണ് കുണാല്‍ കാംറയ്ക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജി. ബി.ജെ.പിയുമായി കോടതി സഹകരിക്കുന്നുവെന്നാരോപിച്ച് വരച്ച കാര്‍ട്ടൂണിനാണ് രചിത തനേജയ്ക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജി.
ഇരുവര്‍ക്കും എതിരായ കോടതി അലക്ഷ്യ നടപടികള്‍ക്ക് നേരത്തെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അനുമതി നല്‍കിയിരുന്നു.
content highlights: Supreme Court Issues Notice To Kunal Kamra In Contempt Petitions