സർക്കാരിലെ സ്ഥാനക്കയറ്റത്തിന് സ്വാശ്രയ കോളേജിലെ ജോലി പരിഗണിക്കാമോ? കേരളത്തിന്റെ ഹർജിയിൽ നോട്ടീസ്


ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്

സുപ്രീംകോടതി |ഫോട്ടോ:ANI

ന്യൂഡൽഹി: സർക്കാർ സർവീസിലെ സ്ഥാനക്കയറ്റത്തിന് സ്വകാര്യ സ്വാശ്രയ കോളേജിലെ പ്രവൃത്തി കാലയളവ് കണക്കാക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവർ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഹൈക്കോടതി വിധി നടപ്പാക്കാത്തതിന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ തുടർനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു.

കോട്ടയത്തെ നാട്ടകം ഗവൺമെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീകല കെ.എസിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. 2011 ൽ ഗവൺമെൻറ് പോളിടെക്നിക്കിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി പ്രവേശിക്കുന്നതിന് മുമ്പ് ആറ് വർഷം ശ്രീകല സ്വാശ്രയ കോളേജ് ആയ അമൃത വിശ്വവിദ്യാപീഠത്തിൽ അധ്യാപിക ആയിരുന്നു. ഈ കാലയളവ് കൂടി പരിഗണിച്ച് 2016 മുതൽ അസ്സോസിയേറ്റ് പ്രൊഫസർ പദവി നൽകണമെന്ന ശ്രീകലയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു.



ഇതിന് എതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി നടപ്പാക്കിയാൽ ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെ സ്വാശ്രയ കോളേജുകളിൽ പ്രവേശിക്കുന്നവർ ഭാവിയിൽ സർക്കാർ സർവീസിൽ എത്തുമ്പോൾ ഇതേ ആനുകൂല്യം നൽകേണ്ടി വരുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. സ്വാശ്രയ കോളേജിലെ പ്രവർത്തന കാലയളവ് സർക്കാർ സർവീസിലെ സ്ഥാനക്കയറ്റ ത്തിന് പരിഗണിക്കണെമെന്ന് 2010 ലെ യുജിസി ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും സർക്കാർ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

സമാനമായ വിഷയത്തിൽ നൽകിയിട്ടുള്ള മറ്റൊരു ഹർജിക്കൊപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്ത് രാജ്, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി എന്നിവരാണ് ഹാജരായത്.

Content Highlights: Supreme Court, Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented