റദ്ദാക്കിയ 66 എ വകുപ്പ് ചുമത്തി കേസെടുക്കുന്ന സര്‍ക്കാരുകള്‍ പരിഹാര നടപടി സ്വീകരിക്കണം- സുപ്രീംകോടതി


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

സുപ്രീംകോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ന്യൂഡല്‍ഹി: ഐടി ആക്ടിലെ റദ്ദ് ചെയ്യപ്പെട്ട 66 എ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. അതീവ ഗൗവരമേറിയ വിഷയം ആണിതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകള്‍ക്കും, ഹൈക്കോടതികള്‍ക്കും നോട്ടീസ് അയച്ചു. മൂന്നാഴ്ച്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (PUCL) എന്ന സംഘടനയാണ് റദ്ദുചെയ്യപ്പെട്ട വകുപ്പിന്റെ ദുരുപയോഗത്തെക്കുറിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരുകളോടും ഹൈകോടതികളോടും സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില സംസ്ഥാനങ്ങള്‍ തങ്ങള്‍ റദ്ദ് ചെയ്യപ്പെട്ട 66 എ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഇതല്ല സാഹചര്യം എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാരെ ബന്ധപ്പെട്ട് പരിഹാര നടപടികള്‍ സ്വീകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചത്. നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ശ്രേയ സിംഗാളിന്റെ ഹര്‍ജിയിലായിരുന്നു ഐ ടി നിയമത്തിലെ വിവാദ 66എ വകുപ്പ് 2015 മാര്‍ച്ച് 14ന് സുപ്രീംകോടതി റദ്ദാക്കിയത്. അഭിപ്രായ സ്വാതന്ത്രത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദമായ വകുപ്പ് കോടതി റദ്ദാക്കിയത്.

Content Highlights: supreme court instruction for state governments on it act 66 a


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented