ഹർദിക് പട്ടേൽ | Photo: PTI
ന്യൂഡല്‍ഹി: 2015ലെ സംവരണ പ്രക്ഷോഭ കേസില്‍ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹര്‍ദിക് പട്ടേലിനെതിരെയുള്ള ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എസ്.എ നസീര്‍, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
പട്ടേല്‍ സംവരണ പ്രക്ഷോഭ കേസില്‍ 2018 ജൂലായിലാണ് വിസ്നഗര്‍ കോടതി ഹര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ആ വര്‍ഷം ഓഗസ്തില്‍ തന്നെ ഹാര്‍ദികിന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിനാല്‍ ശിക്ഷാനടപടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ കോടതിയെ സമീപിച്ചിരുന്നു. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതില്‍ വിലക്കുണ്ട്. എന്നാല്‍, ഹൈക്കോടതി അദ്ദേഹത്തിന്റെ അപേക്ഷ തള്ളി. തുടര്‍ന്നാണ് ഹര്‍ദിക് പട്ടേല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍, ഹാര്‍ദിക് പട്ടേലിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാത്തത് അഭിപ്രായ പ്രകടനത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ഹര്‍ദിക് പട്ടേലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മനീന്ദര്‍ സിംഗ് വാദിച്ചു. 2019ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം ഇതിനോടകം നഷ്ടപ്പെട്ടു കഴിഞ്ഞു. അദ്ദേഹത്തെ പോലീസ് വേട്ടയാടുകയാണെന്നും മനീന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി.
അതേസമയം കോടതിയുടെ മുന്നിലുള്ള വിഷയം ഹര്‍ദിക് പട്ടേല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതോ മത്സരിക്കാത്തതോ അല്ലെന്നും ക്രിമിനല്‍ നിയമത്തിന്റെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേസ് തീരുമാനിക്കേണ്ടതെന്നുമാണ് ഗുജറാത്ത് സംസ്ഥാനത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്.
Content Highlights: Supreme Court Halts Conviction Of Congress's Hardik Patel In Riot Case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..