ബി.വി. ശ്രീനിവാസ് | Photo: PTI
ന്യൂഡല്‍ഹി: പീഡന പരാതിയില്‍ അസം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ ശ്രീനിവാസ് അറസ്റ്റിലാകുകയാണെങ്കില്‍ 50,000 രൂപയുടെ ബോണ്ടിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് ശ്രീനിവാസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
അസം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ഡോ. അങ്കിതാ ദാസ് ആണ് ശ്രീനിവാസിനെതിരെ പീഡന പരാതി നല്‍കിയത്. ഫെബ്രുവരി 24 മുതല്‍ 26 വരെ റായ്പൂരില്‍ വെച്ച് ശ്രീനിവാസ് മാനസികമായി പീഡിപ്പിക്കുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍, സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പാര്‍ട്ടിക്ക് അങ്കിത ദാസ് പരാതി നല്‍കിയിരുന്നെന്ന് അസം പൊലീസിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി രാജു ചൂണ്ടിക്കാട്ടി. എന്നാല്‍, പീഡനക്കേസില്‍ പാര്‍ട്ടിക്ക് ക്രിമിനല്‍ നടപടി പ്രകാരമുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലല്ലോ എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകയായ അങ്കിത ദാസിന് നിയമം അറിയാവുന്നതല്ലേയെന്നും ബെഞ്ച് ആരാഞ്ഞു.
ബി.വി ശ്രീനിവാസിനോട് ആന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ മെയ് 22-ന് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. അതിനുശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ ഹാജരാകാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
Content Highlights: Supreme Court Grants Anticipatory Bail To Youth Congress Chief BV Srinivas In Sexual Harassmt case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..