ന്യൂഡല്‍ഹി:  ബാങ്ക് അക്കൗണ്ടും  മൊബൈല്‍  നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി.

 

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള കേസില്‍ അന്തിമവിധി വരുംവരെയാണ്‌ സമയപരിധി നീട്ടിയിട്ടുള്ളത്.

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ പ്രഖ്യാപനം

 എന്നാല്‍ സബ്‌സിഡി, മറ്റ് സേവനങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31 തന്നെയായിരിക്കും.

ആധാര്‍ താത്കാല്‍ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയവും നീട്ടിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നത് മാര്‍ച്ച് 31 ആയിരുന്നു.

content highlights: Supreme court extends mandatory linking of aadhaar with bank acount and mobile phone number till final verdict