'അയോഗ്യരാക്കപ്പെട്ടവര്‍ വരട്ടെ'; അയോഗ്യതാവകുപ്പിനെതിരായ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി


ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ് 

2 min read
Read later
Print
Share

സുപ്രീം കോടതി | Photo: PTI

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ ലഭിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ് പ്രകാരം ഉടനടി അയോഗ്യത കല്‍പിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷക വിദ്യാര്‍ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ ആഭ മുരളീധരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. ഇതോടെ ഹര്‍ജി ആഭയുടെ അഭിഭാഷകര്‍ പിന്‍വലിച്ചു.

ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ് പ്രകാരം ആഭയ്ക്ക് അയോഗ്യത നേരിട്ടിട്ടുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ഹര്‍ജിക്കാരിയുടെ മണ്ഡലത്തിലെ എം.പിക്ക് ഈ വകുപ്പ് കാരണം അയോഗ്യത നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ആഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശ് ചൂണ്ടിക്കാട്ടി. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലയില്‍നിന്നുള്ള വിദ്യാര്‍ഥിനിയാണ് ആഭ മുരളീധരന്‍.

അതേസമയം അയോഗ്യനാക്കപ്പെട്ട വ്യക്തിയാണ് ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് ചോദ്യം ചെയ്ത വരേണ്ടതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയിലെ അഭിഭാഷക ആയിരുന്ന ലില്ലി തോമസിന്റെ ഹര്‍ജി പരിഗണിച്ച് പ്രാതിനിധ്യ നിയമത്തില്‍ കോടതിക്ക് ഭേദഗതി കൊണ്ട് വരാമെങ്കില്‍, ആഭയ്ക്ക് ആ വകുപ്പ് ചോദ്യം ചെയ്യാന്‍ അവകാശമുണ്ടെന്നും ദീപക് പ്രകാശ് വാദിച്ചു. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. അഭിഭാഷകരായ ദീപക് പ്രകാശ്, ശ്രീറാം പറക്കാട് എന്നിവരാണ് ഇന്ന് (വ്യാഴാഴ്ച) സുപ്രീം കോടതിയില്‍ ഹാജരായത്.

ക്രിമിനല്‍ കേസുകളില്‍ രണ്ടോ, അതില്‍ അധികമോ വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന് 2013-ലെ ലില്ലി തോമസ് കേസിലാണ് സുപ്രീം കോടതി വിധിച്ചിരുന്നത്. ഈ വിധിയുടെ പുനഃപരിശോധനയാണ് ആഭ മുരളീധരന്‍ ലക്ഷ്യമിട്ടത്. അയോഗ്യത സംബന്ധിച്ച ഉത്തരവ് ഇറക്കുന്നതിന് മുന്‍പ് ശിക്ഷ ലഭിച്ച കേസിന്റെ സ്വഭാവം കൂടി കണക്കിലെടുക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മാനനഷ്ട കേസ് പോലുള്ളവയില്‍ രണ്ടുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചാലും അയോഗ്യരാക്കുമെന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമായി വിധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ മറ്റൊരു ആവശ്യം. ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ സര്‍ക്കാര്‍ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

ക്രിമിനല്‍ മാനനഷ്ട കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗ്വത്വം ലോക്‌സഭാ സെകട്ടറിയേറ്റ് റദ്ദാക്കിയിരുന്നു.

Content Highlights: supreme court disqualification abha muraleedharan plea

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sukha Duneke

1 min

ഖലിസ്ഥാൻ ഭീകരവാദി കാനഡയിൽ കൊല്ലപ്പെട്ടു: കൊലപാതകം ഇന്ത്യ - കാനഡ ബന്ധം ഉലയുന്നതിനിടെ

Sep 21, 2023


adhir ranjan chowdhury

ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് 'മതനിരപേക്ഷത' നീക്കംചെയ്തു; സർക്കാരിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ്‌

Sep 20, 2023


Udayanidhi Stalin

1 min

ഹിന്ദി നടിമാരെ വരെ വിളിച്ചുകൊണ്ടുപോയി, രാഷ്ട്രപതിയെ ക്ഷണിച്ചില്ല, കാരണമിതാണ്...വിമര്‍ശിച്ച് ഉദയനിധി

Sep 21, 2023


Most Commented