മാണി സി. കാപ്പൻ| Photo: Mathrubhumi
ന്യൂഡല്‍ഹി: പാലാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് കാലാവധിക്ക് ശേഷം ഫയല്‍ചെയ്ത ഹര്‍ജി തള്ളണമെന്ന മാണി സി. കാപ്പന്‍ എംഎല്‍എ യുടെ ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഫലപ്രഖ്യാപനത്തിന് ശേഷം 45 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്യണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്. എന്നാല്‍ പാലാ മണ്ഡലത്തില്‍ നിന്ന് തന്റെ വിജയം ചോദ്യംചെയ്ത് സണ്ണി ജോസഫ് എന്ന വ്യക്തി തിരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ചെയ്തത് ഈ കാലാവധിക്ക് ശേഷമായിരുന്നുവെന്ന് വ്യക്തമാക്കിയാണ് മാണി സി. കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കോവിഡ് കാലത്ത് ഹര്‍ജികള്‍ ഫയല്‍ചെയ്യുന്നതിനുള്ള കാലാവധി നീട്ടിനല്‍കിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. മാണി സി. കാപ്പന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, അഭിഭാഷകന്‍ റോയ് എബ്രഹാം എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.
Content Highlights: supreme court dismiss mani c kapans plea
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..