ന്യൂഡല്‍ഹി: ബക്രീദ് കാലത്ത് മുഴുവന്‍ കടകളും തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ ബക്രീദ് കാലത്ത് കടകള്‍ തുറക്കുന്നതില്‍ കേരളം ഇളവുകള്‍ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിശോധിക്കുകയായിരുന്നു കോടതി. 

വൈകിയവേളയിലായതിനാല്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു

മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴിപ്പെടരുതായിരുന്നു എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കാറ്റഗറി ഡിയില്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചത് ഗുരുതര വിഷയമെന്നും കോടതി നിരീക്ഷിച്ചു.

 അഞ്ചു ശതമാനം ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കാന്‍ നേരത്തെ അനുമതി നല്‍കിട്ടില്ല എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

എന്നാല്‍ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇളവുകള്‍ നല്‍കിയതെന്നാണ് കേരളം കോടതിയില്‍ വ്യക്തമാക്കിയത്.

സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ റോഹിങ്ഗ്യന്‍ നരിമാനും പി ആര്‍ ഗവായിയും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന്‌ ഉത്തരവ് പുറപ്പെടുവിച്ച കൊണ്ട് ജസ്റ്റിസ്‌ റോഹിങ്ടണ്‍ നരിമാന്‍ വ്യക്തമാക്കി. വ്യാപാരികളുടെ സമ്മര്‍ദ്ദത്തിന് വഴിപ്പെട്ടുള്ള കേരള സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

മതപരമായ ആചാരങ്ങളേക്കാള്‍ വലുതാണ് പൗരന്റെ ജീവിക്കാനുള്ള അവകാശമെന്നും ജസ്റ്റിസ്‌ റോഹിങ്ടണ്‍ നരിമാന്‍ വ്യക്തമാക്കി

content highlights: Supreme court criticise Kerala