സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും ജഡ്ജിമാര്‍ക്കും വിരമിച്ച് ഒരുവര്‍ഷംവരെ സുരക്ഷനല്‍കും- കേന്ദ്രം


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

സുപ്രീംകോടതി| Photo: ANI

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും ജഡ്ജിമാര്‍ക്കും വിരമിച്ച് ഒരു വര്‍ഷംവരെ സുരക്ഷ നല്‍കുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കേന്ദ്ര നിയമ മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. വിരമിച്ച് ഒരു വർഷംവരെ രണ്ട് ജീവനക്കാരുടെ സേവനം നല്‍കാനുള്ള ഭേദഗതിയും സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.

സുപ്രീംകോടതിയില്‍നിന്ന് ജഡ്ജിമാരുടെ ശമ്പളവും സേവന വ്യവസ്ഥകളും സംബന്ധിച്ച 1958-ലെ നിയമത്തിലാണ് കേന്ദ്ര നിയമ മന്ത്രാലയം ഭേദഗതി കൊണ്ടുവന്നത്. പുതിയ ഭേദഗതി പ്രകാരം സുപ്രീംകോടതിയില്‍നിന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍ എന്നിവരുടെ വസതികള്‍ക്ക് മുഴുവന്‍സമയ സുരക്ഷ ഉറപ്പാക്കും. ജഡ്ജിമാര്‍ക്ക് ഒപ്പമുള്ള മുഴുവന്‍സമയ സെക്യൂരിറ്റി ഗാര്‍ഡിന് പുറമെയാണിത്. വിരമിക്കുന്നത് മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഈ സേവനം ലഭിക്കുക.



ഡ്രൈവര്‍, സെക്രട്ടറിയല്‍ അസിസ്റ്റന്റ് എന്നിവരുടെ സേവനവും വിരമിച്ച് ഒരു വര്‍ഷംവരെ നല്‍കാനും പുതിയ ഭേദഗതിയില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിച്ച് ആറുമാസം വരെ ഡല്‍ഹിയില്‍ വാടക നല്‍കാതെ ടൈപ്പ് 7 ക്വാര്‍ട്ടറില്‍ താമസിക്കാമെന്നും പുതിയ ഭേദഗതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസുമാര്‍ക്കും ജഡ്ജിമാര്‍ക്കും രാജ്യത്തെ വിമാത്താവളങ്ങളിലെ സെറിമോണിയല്‍ ലോഞ്ചുകളില്‍ ഉപചാരപൂര്‍വ്വമായ പ്രോട്ടോകോളുകള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുമെന്നും കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Content Highlights: Supreme Court Chief Justices and Judges will be given security up to one year after their retirement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented