മദ്യശാലകള്‍ അടപ്പിക്കണമോയെന്ന് തീരുമാനിക്കുന്നത് സുപ്രീംകോടതിയുടെ ജോലിയല്ല- ജസ്റ്റിസ് ചന്ദ്രചൂഡ്


ബി. ബാലഗോപാല്‍| മാതൃഭൂമി ന്യൂസ്

സുപ്രീം കോടതി| Photo: ANI

ന്യൂഡല്‍ഹി: ചട്ടലംഘനങ്ങളുടെ പേരില്‍ ദേശീയ പാതയോരത്തെ മദ്യശാലകള്‍ അടപ്പിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സുപ്രീം കോടതിയുടെ ജോലിയല്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ചട്ടലംഘനങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ പാതയോരത്തായി വൈറ്റിലയില്‍ സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണം. ദേശീയ പാതയോരത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചാണ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി. നേരത്തെ ഇതേ ഔട്ട്‌ലെറ്റ് അടപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ ആര്‍. രാജേഷ് പ്രഭുവാണ് സുപ്രീം കോടതിയെ സമീപിച്ചത്.

രണ്ട് സ്‌കൂളുകളും രണ്ട് പള്ളികളും ഒരു കോളേജും ഈ ഔട്ട്‌ലെറ്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ബാനര്‍ജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലെറ്റ്, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് വൈറ്റിലയിലേക്ക് മാറ്റിയെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ നിലപാട്.

Content Highlights: supreme court beverages outlet closure

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented