ന്യൂഡല്‍ഹി: കോവിഡിന്‍റെ പുതിയ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തടവ് പുള്ളികള്‍ക്ക് പരോള്‍ അനുവദിക്കുന്നതിനെ കുറിച്ച് നിലപാട് അറിയിക്കാന്‍ കേരളത്തോട് നിര്‍ദേശം. സുപ്രീം കോടതിയാണ് നിര്‍ദേശം നല്‍കിയത്.
ജനുവരി പത്തിനകം നിലപാട് അറിയിക്കാനാണ് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും വിക്രം നാഥും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്. കേരളത്തിലെ വിവിധ ജയിലുകളില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവരുടെ ബന്ധുക്കളായ 26 വനിതകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം നല്‍കിയത്.
കോവിഡിന്റെ ആദ്യ രണ്ട് തരംഗങ്ങളില്‍ പരോളും ജാമ്യവും അനുവദിച്ച തടവ്പുള്ളികളോട് ജയിലിലേക്ക് മടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് തടവ്പുള്ളികളുടെ ബന്ധുക്കളായ വനിതകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്ത് കോവിഡും ഒമിക്രൊണും വ്യാപിക്കുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ മുന്‍ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തടവ് പുള്ളികളുടെ ബന്ധുക്കള്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ ലൂതറ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് ഹാജരായത്.
Content Highlights: Supreme court, parole of prisoners, COVID-19 pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..